ഇസ്ലാമാബാദ് : പാകിസ്ഥാനെതിരായ ഡേവിസ് കപ്പ് ടെന്നീസ് മത്സരത്തിനു നിഷ്പക്ഷ വേദി വേണമെന്ന് ഇന്ത്യൻ ടീം . തങ്ങൾക്ക് സുരക്ഷാ ഭീഷണിയുണ്ട് . അതുകൊണ്ട് തന്നെ ഇസ്ലാബാദിലേക്ക് പോകാൻ തങ്ങൾ തയ്യാറല്ല . പകരം ഒരു നിഷ്പക്ഷ വേദി തെരഞ്ഞെടുക്കണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ മഹേഷ് ഭൂപതി പറഞ്ഞു .
അടുത്ത മാസം 14,15 തീയതികളിലാണ് ഇന്ത്യ-പാക് മത്സരം . 2017 മുതൽ പാകിസ്ഥാൻ തങ്ങളുടെ അഞ്ച് ഹോം മത്സരങ്ങളിൽ നാലും ഇസ്ലാമാബാദിൽ തന്നെയാണ് കളിച്ചത് .
കൊറിയ, തായ്ലന്ഡ്, ഉസ്ബക്കിസ്താന്, ഇറാന് എന്നിവയാണ് കളിച്ചത്. 2017ല് ഹോംഗ് കോംഗ് മാത്രമാണ് ഇസ്ലാമാദിൽ കളിക്കാൻ കഴിയില്ലെന്ന് അറിയിച്ചത് .