പത്തനംതിട്ട: ശക്തമായ മഴയെ തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.
ഇന്നലെ രാത്രി പെയ്യ്ത മഴയില്‍ പത്തടിവെള്ളമാണ് പമ്പാനദിയില്‍ ഉയര്‍ന്നത്. മണിമലയാറ്റിലും അച്ചന്‍കോവിലും ഭീതികരമായ വിധത്തില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
അപകടകരമായ നിലയിലേയ്ക്ക് ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മഹാ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ട്ടം ഉണ്ടായത് പത്തനംതിട്ട ജില്ലയിലാണ്. നദികള്‍ കരകവിഞ്ഞൊഴുകി ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു.
മണിമലയാറും അച്ചന്‍കോവിലും കരകവിഞ്ഞൊഴുകുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നുണ്ട് പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്..