കോഴിക്കോട്: ചെറുവണ്ണൂരില്‍ പ്രളയത്തില്രക്ഷാപ്രവര്ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്ത്തകന് ലിനുവിന്റെ കുടുംബത്തിന് സിനിമാതാരം ജയസൂര്യയുടെ സഹായം.
ലിനുവിന്റെ അമ്മയെ ഫോണില്‍ വിളിച്ച് സംസാരിച്ച ജയസൂര്യ ഇവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 5ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്കി.
ലിനു സമൂഹത്തിന് വേണ്ടിയാണ് ജീവന് നല്‍കിയതെന്നും മഹത്തായ പ്രവ്യത്തിയാണതെന്നും, ഇതൊരു മകന് നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു.
നടന് മമ്മൂട്ടിയും ലിനുവിന്റെ അമ്മയെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു.
പ്രളയം വീടിനെ വെള്ളത്തിലാഴ്ത്തിയപ്പോള്‍ വീട് വിട്ട് ക്യാംപില്‍ താമസിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതായിരുന്നു ലിനു.
അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെ എല്ലാവരും ഒരുവീട്ടിലാണ് കഴിഞ്ഞത്. വീട് മഴയെടുത്തപ്പോള്‍ സമീപത്തെ സ്കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവര്‍ മാറി.
ഇവിടെ നിന്നാണ് ലിനും കൂട്ടരും സേവാഭാരതിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
കൂട്ടുകാരുമൊത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കൂട്ടം തെറ്റി. മണിക്കൂറുകള്‍ക്ക് ശേഷം ജിവനറ്റ ശരീരമാണ് കാണുന്നത്.