സെഞ്ച്വറികളുടെ സെഞ്ച്വറി ; ചരിത്രം കുറിച്ച ആ തുടക്കത്തിന് ഇന്ന് 29
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സെഞ്ച്വറികളുടെ സെഞ്ച്വറി ; ചരിത്രം കുറിച്ച ആ തുടക്കത്തിന് ഇന്ന് 29

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2019, 06:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓഗസ്റ്റ് 14ന് ഓള്‍ഡ് ട്രാഫോര്‍ഡ് മൈതാനത്ത് ഒരു സെഞ്ച്വറി പിറന്നു. അത് വെറുമൊരു സെഞ്ച്വറിയായിരുന്നില്ല, ഇംഗ്ലണ്ടിനെതിരെ തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യന്‍ ടീമനെ പൊരുതി നേടിയ സെഞ്ച്വറിയിലൂടെ ഒരു 17കാരന്‍ പയ്യന്‍ സമനിലയിലെത്തിച്ചു. ക്രിക്കറ്റ് ലോകം അത്ഭുതത്തോടെ നോക്കിയ അ പയ്യന്‍ പിന്നീട് രാജ്യാന്തര മത്സരങ്ങളില്‍ 100 സെഞ്ച്വറികള്‍ തികച്ചു. സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസം സെഞ്ച്വറി വേട്ട തുടങ്ങിയത് 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1990ലെ ഓഗസ്റ്റ് 14നാണ്. അന്ന് 119 റണ്‍സ് നേടിയ സച്ചിനായിരുന്നു കളിയിലെ താരം.

അന്ന് 17-ാം വയസില്‍ ലണ്ടനിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സച്ചിന്‍ തുടങ്ങി വെച്ച സെഞ്ച്വറി വേട്ട അവസാനിച്ചത് 2012ല്‍ ബംഗ്ലാദേശിലെ ധാക്കയിലാണ്. ഇതിനിടെ ക്രിക്കറ്റിലെ നിരവധി റെക്കോര്‍ഡുകള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ തേടിയെത്തി. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രണ്ട് ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ഇപ്പോഴും സച്ചിന്‍ തന്നെയാണ്. ഏകദിനത്തില്‍ 18,426 റണ്‍സും ടെസ്റ്റില്‍ 15,921 റണ്‍സുമാണ് സച്ചിന്റെ സമ്പാദ്യം. മൊത്തം 34,357 റണ്‍സ്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയേക്കാളും 6000ലധികം റണ്‍സാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്. ഏകദിന-ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരവും സച്ചിന്‍ തന്നെ.

1988-89 സീസണിലാണ് അദ്ദേഹം രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയപ്പോള്‍ സച്ചിന്റെ പ്രായം 15 വയസ്. തുടര്‍ന്ന് 1989ല്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ രാജ്യാന്തര മത്സരത്തില്‍ സച്ചിന്‍ അരങ്ങേറ്റം കുറിച്ചു. 37ാം വയസില്‍ രാജ്യത്തിനു വേണ്ടി അവസാന ലോകകപ്പ് കളിച്ച താരം ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി. തുടര്‍ന്ന് 2012ല്‍ അദ്ദേഹം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2013ല്‍ രാജ്യത്തിനായി തന്റെ 200ാം ടെസ്റ്റ് മത്സരവും പൂര്‍ത്തിയാക്കി അദ്ദേഹം ക്രിക്കറ്റിനോട് വിട പറയുമ്പോള്‍  24 വര്‍ഷം നീണ്ട കരിയറിനാണ് അവസാനമായത്.

Share168TweetSendShare

More News from this section

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

Latest News

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies