കോഴിക്കോട് ; പ്രളയത്തിനു ശേഷം മലയോരമേഖലയിൽ വൻ വിള്ളലുകൾ രൂപപ്പെട്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കുന്നു . കോഴിക്കോട് ജില്ലയിലെ കുമ്പളച്ചോല തിനൂർ വില്ലേജിൽപ്പെട്ട തരിപ്പ് മലയിലാണ് ഏക്കർ കണക്കിനു ഭൂമി വിണ്ടു കീറി നിൽക്കുന്നത് .
കഴിഞ്ഞദിവസം സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ബുധനാഴ്ച വില്ലേജ് ഓഫീസറും പോലീസും ഫയര്‍ഫോഴ്സുമെല്ലാം സ്ഥലം സന്ദര്‍ശിച്ചിരുന്നു. അടുത്തദിവസം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തുന്നുണ്ട് . വിള്ളൽ രൂപപ്പെട്ടതിന്റെ തൊട്ടടുത്ത് താമസക്കാരില്ലെങ്കിലും താഴെ ഭാഗത്ത് കൂടി കനാൽ ഒഴുകുന്നുണ്ട് .
അതിനു വശങ്ങളിൽ വീടുകളുമുണ്ട് . കനത്ത മഴയിൽ ഉരുൾ പൊട്ടല്‍ സാധ്യത കൂടുതലുള്ളതിനാല്‍ താഴ്വാരത്തെ താമസക്കാരോട് തല്‍ക്കാലത്തേക്ക് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടതായി തിനൂര് വില്ലേജ് ഓഫീസര്‍ എ.കെ സുരേഷ് പറഞ്ഞു .
ആദ്യം ചെറിയ രീതിയിലായിരുന്നു ഭൂമി വിണ്ടു കീറിയത് . എന്നാൽ പിന്നീട് അത് വലുതാകുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു .