മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ 33 മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. 26 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.
ഇന്ന് രാവിലെ ഏഴരയോടെയാണ് കവളപ്പാറയില്‍ തിരച്ചില്‍ തുടങ്ങിയത്. മണ്ണിനടിയില്‍ വീടുകള്‍ ഉണ്ടെന്ന് കരുതുന്ന ഭാഗങ്ങളിലും, കവളപ്പാറ റോഡിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലുമാണ് തെരച്ചില്‍ നടക്കുന്നത്. കമല, സുകുമാരന്‍, രാധാമണി, എന്നിവരുടെ മൃദദേഹങ്ങളാണ് ഇന്ന് ലഭിച്ചത്.
അതേസമയം, മഴ മാറി നിന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. അവസാന ആളെയും കണ്ടുകിട്ടുന്നതുവരെ തിരച്ചില്‍ തുടരുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ തീരുമാനം.