Kuwait

ബി.പി.പി.കുവൈറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കുവൈറ്റ് സിറ്റി – ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് ഭാരതത്തിന്‍റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഫാഹേലില്‍ നടന്ന പരിപാടിയില്‍ ഹൃതിക് ദേശായി മുഖ്യാതിഥിയായിരുന്നു. ഭാരതം ഇന്ന് അതിവേഗം മുന്നേറുകയാണ്. കഠിനാദ്ധ്വാനം ചെയുന്ന ഒരു പ്രധാനമന്ത്രയെ കിട്ടിയതിൽ നാം കൃതാർത്ഥരാണ്. നമുക്ക് ഒരുമിച്ചു നമ്മളാലാൽ ആവുന്ന വിധം ഭാരതത്തിന്റെ പുരോഗതിക്കായി ഒരുമിക്കാം എന്ന് മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്‍റ് ബിനോയ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനായ സമ്മേളനത്തില്‍ ഓർഗനൈസിംഗ് സെക്രട്ടറി പി. വി. വിജയരാഘവൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എഴുപത് വർഷം പല ഭരണാധികാരികൾ രാജ്യം ഭരിച്ചിട്ടും നടപ്പിലാക്കാൻ കഴിയാതിരുന്ന കാശ്മീരിന്റെ പ്രതേക പദവി എന്ന വിവേചന പരമായ 370ആം വകുപ്പ് രണ്ടാം തവണ അധികാരത്തിൽ കയറി 70ദിവസത്തിനുള്ളിൽ ഇല്ലായ്‌മ ചെയ്ത നരേന്ദ്ര മോഡി സർക്കാർ ലോകത്തിനു തന്നെ മാതൃകയാണെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രളയക്കെടുതിയില്‍ വീട് നഷ്ടപെട്ട ശുഐബ യൂണിറ്റ് അംഗത്തിനും വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്കായുള്ള ചികിത്സാസഹായവും യൂണിറ്റ് അംഗങ്ങൾ സമാഹരിച്ച തുക മുഖ്യ അതിഥി പ്രതീക് ദേശായ് കൈമാറി.

സ്ത്രീ ശക്തി ജനറൽ സെക്രട്ടറി വിദ്യസുമോദ്, രാജീവ്‌ അന്പാട്ട്, സന്പത്ത് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ഡോക്ടർ സുസോവിന, കാർത്തിക്, ദീപൻ സെൻ, അനുപമ ചതുർവേദി, വിദ്യശരത്, തുടങ്ങിയവർ ഹിന്ദി, തമിഴ് ദേശഭക്തി ഗാനമാലപിച്ചു. ജനറൽ സെക്രട്ടറി നാരായണൻ ഒതയൊത്ത് സ്വാഗതവും ട്രഷറർ സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

21 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close