തിരുവനന്തപുരം : പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്കായി സാലറി ചാലഞ്ചിലൂടെ ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത തുക കെഎസ്ഇബി സര്‍ക്കാരിന് കൈമാറി. വൈദ്യുതി മന്ത്രി എംഎം മണിയാണ് 132 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിഹിതം പ്രത്യേകം ചെക്കുകളായാണ് നല്‍കിയത്.
2018 സെപ്റ്റംബര്‍ മുതല്‍ ഗഡുക്കളായാണ് ജീവനക്കാരില്‍ നിന്നും പണം പിരിച്ചത്. ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം പത്ത് മാസത്തിനുള്ളില്‍ 132 കോടി രൂപയാണ് സമാഹരിച്ചത്.
ഓരോ മാസവും പിരിക്കുന്ന തുക അതാത് മാസം തന്നെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഈ തുക കെഎസ്ഇബി ഇതുവരെ നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് കെഎസ്ഇബി അടിയന്തിരമായി തുക കൈമാറിയത്