കുവൈറ്റ് സിറ്റി : നിലവില്‍ രണ്ടു സര്‍ജറികള്‍ക്ക് ശേഷം കുവൈറ്റ് കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന സാമ്പത്തികമായി വളരെ ദുരിതം അനുഭവിക്കുന്ന രണ്ടുകുട്ടികളുടെ മാതാവുകൂടിയായ നജു ഡാനിയേലിനുള്ള വനിതാവേദി കുവൈറ്റിന്റെ സാമ്പത്തിക സഹായം പ്രസിഡന്റ് രമ അജിത്, ട്രഷറര്‍ വത്സ സാം എന്നിവര്‍ കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം സജിത സ്കറിയ, ഷാര്‍ലറ്റ് ആല്‍ബര്‍ട്ട്, ഷിനി റോബര്‍ട്ട്, ആക്ടിങ് സെക്രട്ടറി ആശാലത ബാലകൃഷ്ണന്, മേഴ്സി ശശീന്ദ്രന്, പങ്കജവല്ലി, ജോമി, എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി കുവൈറ്റ് മലയാളി സമൂഹത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വനിതാവേദി കുവൈറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ജാതി മത വര്‍ഗ വ്യതാസങ്ങളില്ലാതെ, പുരോഗമന കാഴ്ചപ്പാടു ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കൂട്ടം നിസ്വാര്‍ത്ഥരായ വനിതാപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്.