ടോക്കിയോ: സ്പെയിനിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ചു. സ്പെയിനിന്റെ 2010ലെ ലോകകപ്പ് നേട്ടത്തില്‍ ഗോള്‍ നേടിയ താരമാണ് ടോറസ്.
അത്ലറ്റിക്കോ മാഡ്രിഡ്, ഇംഗ്ലീഷ് ലീഗിലെ ലിവര്‍പ്പൂള്‍,ചെല്‍സി എന്നീ ക്ലബ്ബുകളുടെ താരമായി ആവേശത്തിരയുയര്‍ത്തിയ ടോറസ് നിലവില്‍ ജപ്പാന് ലീഗിലെ സഗാന്‍ സൂവിന്റെ താരമായിരുന്നു. അവസാന മത്സരത്തില്‍ മുന്‍ സഹതാരങ്ങളായ ആന്ദ്രെ ഇനിയെസ്റ്റ, ഡേവിഡ് വിയ എന്നിവരടങ്ങിയ വിസ്സെല്‍ കോബേക്കെതിരെയാണ് കളത്തിലിറങ്ങിയത്. കളിയില്‍ 1-6ന് എതിര് ടീം ജയിച്ചു. സാഗന്‍ സൂവിന് വേണ്ടി 39 കളികളിലായി 6 ഗോളുകളാണ് ടോറസിന്റെ പേരിലുള്ളത്.
‘അതൊരു അതിശയകരവും ആവേശകരവുമായ യാത്രയായിരുന്നു, ഈ പന്ത് നമ്മളെ ലോകത്തിന്റെ സകല നാട്ടിലുമെത്തിച്ചു’ കൂട്ടുകാരന് ആശംസകളര്‍പ്പിച്ചുകൊണ്ട് ഇനിയെസ്റ്റ കത്തെഴുതി.
‘ഏറ്റവും നല്ല കൂട്ടുകാരായ ആന്ദ്രയേയും ഡേവിഡിനേയും പിരിയേണ്ടിവരുന്നത് സങ്കല്പിക്കാനാകുന്നില്ല’ , മറുപടിയായി ടോറസ്സ് കുറിച്ചു.
സ്വന്തം ദേശീയ ടീമായ സ്പെയിനിന് വേണ്ടി 110 കളികളില്‍ പങ്കെടുത്ത ടോറസ് 2008ലെയും 2012ലേയും യൂറോപ്പ്യന്‍ ലീഗ് ഫൈനലുകളില്‍ ഗോള്‍ നേട്ടത്തോടെ ടീമിന് കരുത്തുപകര്‍ന്ന താരമാണ്. കഴിഞ്ഞ ജൂണില്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.