കുവൈറ്റ് സിറ്റി – പ്രളയ ദുരിതം ബാധിച്ച വയനാടിന് തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ, ടെക്സാസ് കുവൈറ്റിന്റെ കൈത്താങ്ങ്. പ്രളയക്കെടുതിയില്‍പ്പെട്ട വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ടെക്സാസ് കുവൈത്ത് പഠനോപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്തു. ടെക്സാസ് പ്രസിഡന്റ് അരുൺ രാജഗോപാല്‍, ജനറൽ സെക്രട്ടറി സുമേഷ് സുധാകരന് എന്നിവര്‍ ആവശ്യസ്ഥലങ്ങളിലേക്കുള്ള സാധനങ്ങള്‍ വിതരണം നടത്തുന്നതിന് നേതൃത്വം നല്കി.