കൊല്‍ക്കത്ത: കേരളത്തിന് 22 വര്‍ഷത്തിനു ശേഷം ഡ്യുറാന്‍ഡ് കപ്പ് നേടിക്കൊടുത്തു ഗോകുലം കേരള എഫ്സി. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ മോഹന്‍ ബഗാനെതിരെ ഒന്നിന് രണ്ട് ഗോളുകള്‍ നേടിയാണ് ഗോകുലത്തിന്റെ ജയം. ഗോകുലത്തിന്റെ ആദ്യ ദേശീയ കിരീടമാണിത്.
ടൂര്‍ണമെന്റിലുടനീളം ഫോമിലായിരുന്ന ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ ഇരട്ടഗോളാണ് ഗോകുലത്തിന് ചരിത്രനേട്ടം സമ്മാനിച്ചത്. 45+1, 51 മിനിറ്റുകളിലായിരുന്നു മാര്‍ക്കസ് ജോസഫിന്റെ ഗോളുകള്‍.
ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്ന് കരുതിയിരിക്കേയാണ് ഇന്‍ജുറി ടൈമില്‍ ഗോകുലത്തിന് അനുകൂലമായി പെനല്‍റ്റി ലഭിക്കുന്നത്. കിക്കെടുത്ത ക്യാപറ്റന് മാര്‍ക്കസ് ജോസഫ് അനായാസം ലക്ഷ്യം കണ്ടു. ഗോകുലം 1-0ന് മുന്നില്‍.
51-ാം മിനിറ്റിലാണ് ഗോകുലത്തിന്റെ ലീഡ് വര്‍ധിച്ചത്. നവോച്ച സിങ്ങില്‍ നിന്ന് ലഭിച്ച ത്രൂബോളുമായി മുന്നെറിയ മാര്‍ക്കസ് ജോസഫ് തൊടുത്ത ഷോട്ട് ലക്ഷ്യസ്ഥാനത്ത് എത്തി. ജയ്സിയൂരി ആഘോഷിച്ച മാര്‍ക്കസ് ജോസഫിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. കളിയുടെ 64-ാം മിനിറ്റിലാണ് അടുത്ത ഗോള്‍ പിറന്നത്.
സെമിയില്‍ കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെ തകര്‍ത്താണ് ഗോകുലം ഫൈനലില്‍ കടന്നത്.