ഹോങ്കോങ്: കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ പ്രതിഷേധക്കാര്‍ ഇന്നലെ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. സംഭവത്തെ തുടര്‍ന്ന് 29 പേരെ പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെയാണ് 29 പേരെ പൊലീസ് അറസ്റ്റു ചെയ്തത്. 19 പുരുഷന്മാരേയും, 10 സ്ത്രീകളേയുമാണ് അറസ്റ്റു ചെയ്തത്.
ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഇന്നലെ തെരുവിലറങ്ങിയത്. പ്രതിഷേധക്കാര്‍ കല്ലും കമ്പുകളുമായി പ്രതിഷേധിച്ചപ്പോള്‍ ടിയര്‍ ഗ്യാസ്, കുരുമുളക് പൊടി, ലാത്തിചാര്‍ജുമായി പൊലീസും പ്രതിരോധിച്ചു.
പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബകളും,കുപ്പികളും കല്ലുകളും കുന്ടോങ് മേഖലയിലെ വ്യവസായമേഖലയിലേക്കും പൊലീസിനു നേരെയും എറിഞ്ഞതോടെയാണ് പൊലീസ് പ്രതികരിച്ചത്.
പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ഇതിനിടെ കുറച്ച് പ്രതിഷേധക്കാര്‍ ചേര്‍ന്ന് മനുഷ്യ ചങ്ങല സൃഷ്ടിക്കുകയും ചെയ്തു. പ്രധിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
പ്രതിഷേധക്കാര്‍ വിമാനത്താവളം ഉപരോധിച്ച പ്രക്ഷോഭത്തിന് ശേഷം ഹോങ്കോങിലെ സ്ഥിതി ശാന്തമായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ വീണ്ടും പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു.