ലണ്ടന്‍: പ്രീമിയര്‍ ലീഗീലെ മൂന്നാമത്തെ കളിയില്‍ മൂന്ന് ഗോളുകളുമായി ലിവര്‍പൂള്‍ കളംനിറഞ്ഞു. ആഴ്സണലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ആദ്യമൂന്ന് കളികളില്‍ നിന്നായി ലിവര്‍പൂള്‍ 9 പോയിന്റ് കരസ്ഥമാക്കി.
മുഹമ്മദ് സലയാണ് ലിവര്‍പൂളിനായി 49,58 മിനിറ്റുകളിലായി ഇരട്ടഗോളുകള്‍ നേടിയത്. 41-ാം മിനിറ്റില്‍ ജോയല്‍ മാറ്്റിപ്പിന്റെ ഹെഡറാണ് ആഴ്സണലിന്റെ വലകുലുക്കിയത്.തുടര്‍ന്നാണ് സലയുടെ കൃത്യമായ ഇടവേളകളിലെ രണ്ടാംപകുതിയിലെ ഗോളുകള്‍ പിറന്നത്. തുടര്‍ന്ന് 85-ാം മിനിറ്റിലാണ് ആഴ്സണലിന്റെ ഗോള്‍. ലൂക്കാസ് ടോറെയ്റയാണ് ആശ്വാസഗോള്‍ നേടിയത്.
ആദ്യ രണ്ടുകളികളിലായി നോര്‍വിച്ച് സിറ്റിയേയും സൗത്താംപ്ടണേയുമാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചതെങ്കില്‍ ആഴ്സണല്‍ കീഴടക്കിയത് ന്യൂകാസിലിനേയും ബേണ്ലിയേയുമായിരുന്നു.