ആന്റ്വിഗ: ക്രീസില്‍ 95 മിനുട്ട് ചിലവിട്ടിട്ടും ഒരു റണ്‍സ് പോലുമെടുക്കാതെ കരിബീയന്‍ താരം മിഗ്വേല്‍ കമ്മിന്‍സ് പുറത്ത്. 95 മിനിറ്റിനിടെ 45 പന്തുകള്‍ നേരിട്ടിട്ടും ഒരു റണ്‍സ് പോലുമെടുക്കാതെയാണ് കമ്മിന്‍സ് ക്രീസ് വിട്ടത്. ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഒന്നാം ടെസ്റ്റ് മത്സരത്തിലാണ് കരിബിയന്‍ താരം റണ്‍സൊന്നും എടുക്കാതെ പുറത്തായത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ‘ഡക്ക്’ എന്ന റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനക്കാരനായിരിക്കുകയാണ് കമ്മിന്‍സ്. 2002-ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ 40 പന്തുകള്‍ നേരിട്ട് റണ്‍സെടുക്കാതെ പുറത്തായ കെ ആര്‍തറിന്റെ റെക്കോര്‍ഡാണ് കമ്മിന്‍സ് തകര്‍ത്തത്.
അതേസമയം, ന്യൂസിലന്‍ഡിന്റെ ജെഫ് അലോട്ടിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കമ്മിന്‍സിന് കഴിഞ്ഞില്ല. 1999-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ജെഫ് അലോട്ട് ക്രീസില്‍ ചിലവിട്ടത് 101 മിനുട്ട്.
പത്താമനായാണ് കമ്മിന്‍സ് കളത്തിലിറങ്ങിയത്. റണ്‍സൊന്നും എടുത്തില്ലെങ്കിലും ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡര്‍ക്ക് നല്ല പിന്തുണയാണ് കമ്മിന്‍സ് നല്‍കിയത്. ക്യാപ്റ്റന്‍ പുറത്തായതിനു പിന്നാലെ ജഡേജയ്ക്കു വിക്കറ്റു നല്കി കമ്മിന്‍സ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.