ലക്‌നൗ: ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റ് കേരളത്തിന് ഇന്നും പ്രതീക്ഷ . വൈകിട്ട് നടക്കുന്ന വനിതകളുടെ ഫൈനലിൽ മലയാളി താരവും പി ടി ഉഷയുടെ ശിഷ്യയുമായ ജിസ്ന മാത്യുവും ഗുജറാത്ത് താരം സരിതാബെന്‍ ഗെയ്‌ക്‌വാദും തമ്മിലാകും 400 മീറ്ററിലെ പ്രധാന മത്സരം .
പുരുഷ- വനിതാ വിഭാഗങ്ങളില്‍ 10,000 മീറ്ററിലെ ഫൈനലും ഇന്നുണ്ട്. കേരളം ആദ്യ രണ്ട് ദിനം ഏഴ് സ്വര്‍ണം നേടിക്കഴിഞ്ഞു . കഴിഞ്ഞ ദിവസം 800 മീറ്ററിൽ ചിത്രയും 400 മീറ്ററിൽ അലക്സ് ആൻ്റണിയും നേടിയ സ്വർണങ്ങൾ കരിയറിലെ മികച്ച സമയം കുറിച്ചുകൊണ്ടായിരുന്നു . സ്ഥിരം 1500 മീറ്ററിൽ ശ്രദ്ധകൊടുത്തിരുന്ന ചിത്ര ഗിയർ മാറ്റി 800 മീറ്ററിൽ ഇറങ്ങിയത് ട്രാക്കിൽ പുതിയൊരു വസന്തം തീർക്കാനായിരുന്നു .ഈ വർഷത്തെ ഫെഡറേഷൻ കപ്പിലും ചിത്ര 800 മീറ്ററിൽ സ്വർണ്ണം നേടിയിരുന്നു .
ഇതിനിടെ ലോകവേദികളിൽ തിളങ്ങുന്ന ഇർഫാൻ 20 കി .മീ നടത്തത്തിൽ വെള്ളിയിൽ ഒതുങ്ങിയെങ്കിലും നിലവിൽ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും ,വരുന്ന ഒളിംപിക്സിലും യോഗ്യത നേടിക്കഴിഞ്ഞു .
പലതാരങ്ങൾക്കും ലോകചാമ്പ്യൻഷിപ്പിൽ യോഗ്യതാ സമയം കുറിക്കാനാകാത്തത് കനത്ത ചൂട് കാരണമാണെന്ന പരാതിയുമുണ്ട് .















