മുംബൈ: ഒരുകാലത്ത് മൂളിപ്പറക്കുന്ന പന്തുകളുമായി ലോകം കീഴടക്കിയ വിന്‍ഡീസ് ബൗളിങ്ങ് ഇതിഹാസങ്ങളാണ് ജസ്പ്രീത് ബുംറയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നത്. വിന്‍ഡീസിനെതിരെ നടക്കുന്ന പര്യടനത്തിലെ ഇന്ത്യന്‍ ബൗളറുടെ പ്രകടനത്തെയാണ് മുന്‍ ലോകപേസ് ഇതിഹാസങ്ങള്‍ പ്രശംസിച്ചത്.
വെസ്റ്റീഡിസിന്റെ എക്കാലത്തേയും പേസ് കരുത്തായിരുന്ന കര്‍ട്‌ലി അംബ്രോസ്,ആന്‍ഡി റോബോര്‍ട്‌സ് എന്നിവര്‍ ബുംറ തങ്ങളുടെ കാലഘട്ടത്തില്‍ കളിക്കേണ്ട താരമായിരുന്നു എന്ന ആശയാണ് പങ്കുവച്ചത്.മികച്ച ബാറ്റ്‌സ്മാന്‍മാരെയാണ് ബുംറ പുറത്താക്കുന്നത്. “അതിമനോഹരമായ പേസ് ചെയിഞ്ച് വരുത്താനുള്ള കഴിവ് മുന്‍ വിന്‍ഡീസ് താരമായ കോട്ണി വാല്‍ഷിനെ ഓര്‍മ്മിപ്പിക്കുന്നു.ബുംറ ഈ നൂറ്റാണ്ടിന്റെ താരമാണ് “, അംബ്രോസ് പറഞ്ഞു.
കരിയറിലെ 11-ാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ബുംറ തന്റെ ബൗളിംഗ് മികവുകൊണ്ട് ആദ്യത്തെ 10 ബൗളര്‍മാരിലൊരാളായിക്കഴിഞ്ഞു.മാത്രമല്ല ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് തികയ്‌ക്കുന്ന താരവുമായി ബുംറ മാറി.
ടെസ്റ്റില്‍ 5 വിക്കറ്റ് നേട്ടം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഒസ്ട്രലിയ, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളിലായി നേടിയ ആദ്യ ഏഷ്യന്‍ ബൗളറെന്ന നേട്ടവും ആന്റിഗ്വടെസ്റ്റോഡുകൂടി ബുംറ സ്വന്തമാക്കി.ഒരുകാലത്തെ പേസ് കുന്തമുനകളായിരുന്ന ശ്രീനാഥ്. മഗ്രാത്ത്, വസീം അക്രം,അലന്‍ ഡൊണാള്‍ഡ്,വഖാര്‍ യൂനസ്, ചാമിന്ദാ വാസ് എന്നിവര്‍ക്കൊന്നും സാധ്യമാകാതിരുന്ന നേട്ടമാണ് ബുംറയുടെ പേരിലായത്.എന്നാല്‍ ഇന്നുവരെ ബുംറ സ്വന്തം മണ്ണില്‍ ടെസ്റ്റ്കളിച്ചട്ടില്ല.ആകെ 11 ടെസ്റ്റുകളിലായി 55 വിക്കറ്റ് നേട്ടത്തില്‍ 5 വിക്കറ്റുകളുടെ നേട്ടം 4 തവണ ആവര്‍ത്തിച്ചു കഴിഞ്ഞു.















