കുവൈറ്റ് സിറ്റി : ‘രക്തദാനം മഹാദാനം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് കുവൈറ്റിലെ ആം ആദ്മി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാന്പ് നടത്തി. ജാബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടത്തിയ രക്തദാന ക്യാന്പിൽ അറുപതോളം പേർ സന്നദ്ധ രക്തദാനം നടത്തി. സെക്രട്ടറി ബിബിൻ ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനസമ്മേളനം കൺവീനർ വിജയൻ ഇന്നാസിയ നിർവഹിച്ചു. വൺ ഇന്ത്യ അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ ക്രമീകരിച്ച പരിപാടിയാണ് നടത്തപ്പെടുന്നതെന്ന് അദ്ദേഹം അറിയിച്ചു. രക്തദാതാക്കൾക്ക് പ്രശംസാ പത്രവും ഉപഹാരങ്ങളും നൽകി. സാജു സ്റ്റീഫൻ, ഷിബു ജോൺ, ടി കെ ഷാഫി, ലിൻസ് തോമസ്, സബീബ് മൊയ്തീൻ, പ്രവീൺ ജോൺ, പ്രകാശ് ചിറ്റേഴത്ത് എന്നിവർ നേതൃത്വം നൽകി.