കിംഗ്സ്റ്റണ്‍: ഹനുമാ വിഹാരിയുടെ മികവാർന്ന സെഞ്ച്വറി , ഒപ്പം നങ്കൂരമിട്ട ഇഷാന്ത് ശർമ്മയുടെ സമയോചിത അർദ്ധ സെഞ്ച്വറി, തീർന്നില്ല കരീബിയൻ മണ്ണ് ഇതുവരെ കാണാത്ത വിനാശകാരിയായ പേസ് ആക്രമണമഴിച്ചുവിട്ട് ഹാട്രിക്കോടെ ബൂംറ;രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ വിൻഡീസിന്റെ കഥ കഴിഞ്ഞു .ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തിലെ നിര്‍ണ്ണായക സാന്നിധ്യമായ ബുംറ രണ്ടാം ടെസ്റ്റിലും വിന്‍ഡീസിനെതിരെ നാശം വിതയ്‌ക്കുകയാണ് .
ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയുടെ 416 റൺസിന് മറുപടിയായി കളി നിർത്തുമ്പോൾ വെസ്റ്റ് ഇൻഡീസ് 7നു 87 എന്ന നിലയിൽ ദയനീയമായി തകർന്നടിഞ്ഞു . ഹാട്രിക്കോടെ ബൂംറ 6 വിക്കറ്റും ഷമി ഒരു വിക്കറ്റും വീഴ്‌ത്തി നിൽക്കുകയാണ്.ആദ്യ ഇന്നിംഗ്‌സിൽ 264 നു 5 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്കു ഇനിയും താളം കണ്ടെത്താത്ത ഋഷഭ് പന്തിനെ (27)ആദ്യ പന്തിൽ തന്നെ നഷ്ടപ്പെട്ടു . പുറകേ രവീന്ദ്ര ജഡേജ (16 )യും വേഗം പുറത്തായെങ്കിലും ചരിത്രം കുറിച്ച കളിയാണ് ഹനുമാ വിഹാരിയും ഇഷാന്ത് ശർമ്മയും ചേർന്ന് പുറത്തെടുത്തത് .200 പന്തിൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയ ഹനുമാ 111 റൺസിന് പുറത്താകുമ്പഴേക്കും ഇന്ത്യ 416 എന്ന മികച്ച സ്കോർ നേടിക്കഴിഞ്ഞിരുന്നു .
എന്നാൽ മനോഹരം എന്ന് വിശേഷിപ്പിക്കാവുന്ന കളി പുറത്തെടുത്തു ഇഷാന്ത് ശർമ്മ 80 പന്തിൽ 57 റൺസുമായി ഹനുമയ്‌ക്കു നിർണായക പിന്തുണയാണ് നൽകിയത്.ഇരുവരും ചേർന്ന് നേടിയത് 112 റൺസിന്റെ കൂട്ടുകെട്ട് .എന്നാൽ അവസാന രണ്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യക്ക് കൂടുതൽ മികച്ച സ്കോർ നേടുന്നതിന് തടസ്സമായി .225 പന്തില്‍ 16 ബൗണ്ടറികളോടെ 111 റണ്‍സ് നേടിയ വിഹാരിയെ ഹോള്‍ഡറാണ് പുറത്താക്കിയത്. വാലറ്റത്ത് 57 റണ്‍സുമായി ഇശാന്ത് ശര്‍മ വിഹാരിക്ക് മികച്ച് പിന്തുണ നല്‍കി. നേരത്തെ നായകന്‍ വിരാട് കോലി 76 ഉം മായങ്ക് അഗര്‍വാള്‍ 55 ഉം റണ്‍സ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നിരയില്‍ ഏറ്റവും തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് കാര്യങ്ങൾ പിടികിട്ടുംമുമ്പേ ബുംറ കൂടാരം കയറ്റിയതു ക്യാപ്റ്റൻ അടക്കം ഏഴ് പേരെ . ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം ഹാട്രിക്ക് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി കുതിക്കുകയാണ് ബുംറ.രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയ ബുംറ തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്സിനെയും ചെയ്സിനെയുമാണ് കൂടാരത്തിലെത്തിച്ചത്.4 നു 14 എന്ന നിലയിൽ പകച്ചുപോയി കരീബിയൻ പട .22 റണ്‍സ് നേടുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. അഞ്ചും ബുംറ തന്നെയാണ് കീശയിലാക്കിയത്. ആറ് ഓവറില്‍ 10 റണ്‍സ് വഴങ്ങിയാണ് ബുംറ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയത്.ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റില്‍ ഹാട്രിക്ക് വിക്കറ്റ് നേടിയിട്ടുള്ള താരങ്ങള്‍.















