ന്യൂയോര്‍ക്ക്: ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍. കാല്‍ക്കുഴയ്‌ക്ക് പരിക്കേറ്റ് വൈദ്യസഹായം തേടേണ്ടി വന്നിട്ടും താരം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്രൊയേഷ്യയുടെ പെട്ര മാര്‍ട്ടിച്ചിനെ സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-4 എന്നിങ്ങനെ.
രണ്ടാം സെറ്റ് കളിക്കുന്നതിനിടെയാണ് താരത്തിന് കാല്‍ക്കുഴയ്‌ക്ക് വേദന അനുഭവപ്പെട്ട് ക്വാര്‍ട്ടറില്‍ ഇരുന്നു പോയത്. എന്നാല്‍ വേദനകളെയും അതിജീവിച്ച് ക്വാര്‍ട്ടറില്‍ തിരികെയെത്തി മത്സരത്തില്‍ ജയിച്ചു.
ചൈനയുടെ വാംഗ് ക്വിയാംഗിനെയാണ് ക്വാര്‍ട്ടറില്‍ ഇനി സെറീനയ്‌ക്ക് നേരിടേണ്ടത്. ആഷ്ലി ബാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് മുപ്പത്തിയേഴുകാരിയായ വാംഗ് ക്വിയാംഗ്
ക്വാര്‍ട്ടറില്‍ കടന്നത്.















