കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ അപൂര്‍വ്വ നേട്ടം കൈവരിച്ച് ഇന്ത്യന്‍ യുവതാരം ഋഷഭ് പന്ത്. ചുരുങ്ങിയ മത്സരങ്ങളില്‍ നിന്നും 50 പേരെ പുറത്താക്കിയ പന്ത് മറികടന്നത് സാക്ഷാല്‍ മഹേന്ദ്രസിംഗ് ധോണിയെ. ടെസ്റ്റ് ക്രിക്കറ്റില്‍ 15 മത്സരങ്ങളില്‍ നിന്നാണ് ധോണി 50 പേരെ പുറത്താക്കിയതെങ്കില്‍ വെറും11 മത്സരങ്ങളിലൂടെ പന്തിന് ഈ റെക്കോര്‍ഡ് മറിക്കടക്കാന്‍ സാധിച്ചു.
ബാറ്റിങ്ങിന്റെ കാര്യത്തില്‍ ധോണിയുടെ മികവില്ലെങ്കിലും വിക്കറ്റ് കീപ്പിങ്ങില്‍ താരത്തിന്റെ കഴിവ് ടീമിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്ന് ധോണി ഒഴിവായതോടെ ടീമില്‍ മിന്നുന്ന പ്രകടനമാണ് കാഴ്‌ച്ചവെക്കുന്നത്.വിന്‍ഡീസ് താരം ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെ പുറത്താക്കിയതോടെ പന്ത് തന്റെ ‘ അര്‍ധസെഞ്ച്വറി ‘ പിന്നിട്ടു.
കഴിഞ്ഞ ഡിസംബറില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത നേട്ടവും പന്ത് കൈവരിച്ചിരുന്നു.ഒരു ടെസ്റ്റ് പരമ്പരയില്‍ ക്യാച്ചുകളുടെ എണ്ണത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു പന്തിന്റേത്. ഇതോടെ മുന്‍ റെക്കോര്‍ഡ് താരങ്ങളായ ജാക്ക് റസലിനും എ.ബി ഡിവില്ലിയേഴ്‌സിന്റെയും ഒപ്പമെത്താനും പന്തിന് സാധിച്ചു.ടെസ്റ്റ് ക്രിക്കറ്റിലെ 10 മത്സരങ്ങളിലായി 727 റണ്‍സ് നേടിയ ഈ യുവതാരം രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.















