ന്യൂഡൽഹി : അന്തരിച്ച പാകിസ്ഥാൻ സ്പിന്നർ അബ്ദുൽ ഖാദിറിന് ആദരാഞ്ജലിയർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളാണ് അബ്ദുൽ ഖാദിറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.
അബ്ദുൽ ഖാദിറിനെതിരെ ക്രിക്കറ്റ് കളിച്ച കാലം ഓർമ്മവന്നെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു. അദ്ദേഹം പാകിസ്ഥാന്റെ പ്രമുഖനായ സ്പിൻ ബൗളറായിരുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനമറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.രവിചന്ദ്രൻ അശ്വിൻ , ഹർഭജൻ സിംഗ് , വിവിഎസ് ലക്ഷ്മൺ, ആകാശ് ചോപ്ര തുടങ്ങിയ താരങ്ങളും അബ്ദുൽ ഖാദിറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Remember playing against Abdul Qadir, one of the best spinners of his times. My heartfelt condolences to his family. RIP. pic.twitter.com/iu03d45sJ0
— Sachin Tendulkar (@sachin_rt) September 7, 2019
ഒരുകാലത്ത് പാകിസ്ഥാന്റെ സ്ട്രൈക്ക് ബൗളറായിരുന്ന അബ്ദുൽ ഖാദിറിനെ അന്ന് കൗമാര താരമായിരുന്ന സച്ചിൻ ടെണ്ടുൽക്കർ ഒരോവറിൽ ഹാട്രിക്ക് സിക്സറുകൾ ഉൾപ്പെടെ നാലു സിക്സറുകൾ പറത്തിയത് ക്രിക്കറ്റ് ലോകം ഏറെ ചർച്ച ചെയ്തിരുന്നു. 64 കാരനായ അബ്ദുൽ ഖാദിർ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ലാഹോറിലാണ് അന്തരിച്ചത്.