കുവൈറ്റ് സിറ്റി : വിശ്വകര്‍മ ഓര്ഗനൈസേഷന് ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജുക്കേഷന്‍ (വോയ്സ് കുവൈത്ത്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഋഷിപഞ്ചമി ആഘോഷിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം വോയ്സ് കുവൈത്തിന്റെ മുന്‍ പ്രസിഡന്റുമാരായ പി.ജി.ബിനുവും കെ.വിജയനും പി.ദിലീപ്കുമാറും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര പ്രസിഡന്റ് ഷനില്‍ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.ജി.റെജിമോന് ഋഷിപഞ്ചമി സന്ദേശം നല്കി. പി.ദിലീപ്കുമാര്, പി.ജി.ബിനു, കെ.വിജയന്, കേളോത്ത് വിജയന്, ഉഷാലക്ഷ്മി, സരിത രാജ, കെ.വി.ഷാജി, എം.ശ്രീനിവാസന്, എം.ഹരിദാസന്, ജോഷി ബാലന്, കെ.എ.ജിനേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വോയ്സ് കുവൈത്ത് അംഗങ്ങള്‍ ‘രാഗലയാമൃതം’ എന്ന സംഗീത പരിപാടി അവതരിപ്പിച്ചു.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ടി.വി.ഉണ്ണികൃഷ്ണന് സ്വാഗതവും ട്രഷറര്‍ ജോയ് നന്ദനം നന്ദിയും പറഞ്ഞു