ലണ്ടൻ :യൂറോകപ്പ് ചരിത്രത്തിലെ ഗോൾ നേട്ടത്തിൽ യുവന്റസ്സ് താരം റൊണാൾഡോ റെക്കോർഡ് കുറിച്ചു. ലിത്വാനിയക്കെതിരെ ഗോൾ നേടികൊണ്ടാണ് നേട്ടം കൊയ്തത് . ലിത്വാനിയക്കെതിരെ ഇറങ്ങുമ്പോൾ യൂറോകപ്പിലെ നേട്ടം 21 ഗോളുകളായിരുന്നു . 4 എണ്ണം കൂട്ടിച്ചേർത്തു 25 ആക്കിയാണ് റോബി കീനിന്റെ 23 ഗോളുകള്‍ എന്ന നിലവിലെ നേട്ടം മറികടന്നത് .
നേരത്തെ സെര്‍ബിയക്കെതിരായ മത്സരത്തില്‍ റൊനാൾഡോ ഒരു ഗോള്‍ നേടിയിരുന്നു. ഇതോടെ റൊണാൾഡോയുടെ യൂറോ ഗോളുകൾ 25 ആയി . ആകെ 5 -1 നാണു പോർച്ചുഗൽ ലിത്വാനിയയെ തകർത്തുവിട്ടത്.
ലിത്വാനിയ ഗോൾ കീപ്പർ ഏർനെസ്റ്റസ് സീകാസ് മറക്കാനാഗ്രഹിക്കുന്ന കളിയുടെ രണ്ടാം പകുതിയിലായിരുന്നു ക്രിസ്റ്റ്യാനോയുടെ മൂന്ന് ഗോളുകൾ. ഏഴാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍വേട്ട തുടങ്ങിയ റൊനാൾഡോ 61, 65, 76 മിനുറ്റുകളില്‍ കൂടി ലിത്വാനിയയുടെ വലകുലുക്കി.
കരിയറില്‍ ക്രിസ്റ്റ്യാനോയുടെ 54-ാം ഹാട്രിക്കാണിത്. വില്യം കാർവലോയാണ് ലിത്വാനിയക്കായി ആശ്വാസ ഗോൾ നേടിയത് .ഇതോടെ ഗ്രൂപ്പ് ബിയിൽ പോർച്ചുഗൽ 5 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തെത്തി .