ലണ്ടൻ : ഒരു വശത്തു ഗോളുകൾ പായിച്ചു റൊണാൾഡോ തിളങ്ങുമ്പോളും ലോക ഫുട്ബോൾ സംഘടനയുടെ പട്ടികയിൽ ലയണൽ മെസ്സിയാണ് താരം. ഫിഫാ പട്ടികയിലെ 20 താരങ്ങളുടെ പട്ടികയിലാണ് മെസ്സി ഒന്നാമതെത്തിയത്.രണ്ടാമൻ റൊണാൾഡോ തന്നെ .
നിലവിൽ ക്ലബ് ഫുട്ബോളിൽ ബാർസിലോണ താരമായ മെസ്സി യുവന്റസിന്റെ താരമായ റൊണാൾഡോയെക്കാൾ കേവലം ഒരു പോയിന്റ് വ്യതാസത്തിലാണ് മുന്നിലായതു .അർജന്റീനയുടെ താരത്തിന് 94 പോയിന്റും പോർട്ടുഗൽ താരത്തിന് 93 പോയിന്റുമാണുള്ളത് .പരിക്കുമൂലം കുറേ കളികളിൽ വിട്ടുനിന്ന ബ്രസീൽ താരം നെയ്മർ 92 പോയിന്റുകളോടെ മൂന്നാം സ്ഥാനത്താണ് .നാലാമത് റയലിന്ർെ ഏദൻ ഹസാദാണ്. ആദ്യ പത്തിൽ ഇവരെ കൂടാതെ കെവിൻ ബ്രൂയിൻ , യാണ് ഒബ്ലാക്ക് ,വിജിൻ വാൻ ദിക് ,മുഹമ്മദ് സലാ ,ലൂകാ മാഡ്രിച് ,മാർക്ക് ആന്ദ്രേ സ്റ്റൈൻ എന്നിവരാണ് ഇടം നേടിയത് .പ്രീമിയര്ർ ലീഗിലെ 11 താരങ്ങള്ർ ഇത്തവണ ലോകറാംങ്കിങ്ങില് ഇടംനേടിയിട്ടുണ്ട്.