ആഷസ്:ഇംഗ്ലണ്ട് ശക്തമായ നിലയില്‍;382 റണ്‍സ് ലീഡ്,വിജയപ്രതീക്ഷ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആഷസ്:ഇംഗ്ലണ്ട് ശക്തമായ നിലയില്‍;382 റണ്‍സ് ലീഡ്,വിജയപ്രതീക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2019, 01:41 pm IST
Facebook
Twitter
WhatsAppTelegram

ഓവല്‍: ആഷസ് അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 313 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ജാക്ക് ലീച്ചും(5), ജോഫ്ര ആര്‍ച്ചറും(3) ആണ് ക്രീസില്‍. ഇംഗ്ലണ്ടിനാകെ 382 റണ്‍സ് ലീഡുണ്ട്. അര്‍ധ സെഞ്ച്വറി നേടിയ ജോ ഡെന്‍ലിയും(94) ബെന്‍ സ്റ്റോക്‌സുമാണ്(67) ഇംഗ്ലണ്ടിന് മികച്ച ലീഡ് നേടിക്കൊടുത്തത്.രണ്ടു ദിവസം ബാക്കി നിൽക്കെ ലീഡ് 450 എത്തിച്ചു ഓസീസിനെ എറിഞ്ഞുവീഴ്‌ത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് .

വിക്കറ്റ് നഷ്ടമാകാതെ ഒന്‍പത് റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയത്. റോറി ബേണ്‍സ്(20), ജോ റൂട്ട്(21) എന്നിവര്‍ക്ക് പക്ഷേ തിളങ്ങാനായില്ല. എന്നാല്‍ ജോ ഡെന്‍ലിയും ബെന്‍ സ്റ്റോക്‌സും മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേർത്ത 127 റണ്‍സ് ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസമാണ് നൽകിയത് .സിഡിലിന്റെ പന്തിൽ സ്മിത്ത് പിടിച്ചാണ് ഡെൻലി സെഞ്ച്വറിക്കു വെറും ആര് റൺസ് അകലെ പുറത്തായത് .

ലയണിന്റെ പന്തിൽ ബൗൾഡ് ആയാണ് സ്റ്റോക്സ് മടങ്ങിയത് .ഇരുവരും പുറത്തായശേഷമെത്തിയ ജോണി ബെയര്‍സ്റ്റോയും(14) വേഗം മടങ്ങിയപ്പോള്‍ ഒരു വശത്തു 47 റൺസെടുത്തു ജോസ് ബട്‌ലര്‍ ലീഡുയർത്തി.ബട്ട്ലറെ സിഡ്‌ഡിൽ ലാബുഷാനെയുടെ കയ്യിലെത്തിച്ചു .സാം കറന്‍ 17ഉം ക്രിസ്‌വോക്‌സ് ആറ് റണ്‍സെടുത്തും മടങ്ങി. ഓസീസിനായി ലിയോണ്‍ മൂന്നും സിഡിലും മാര്‍ഷും രണ്ട് വിക്കറ്റ് വീതവും നേടി.

അവസാന ടെസ്റ്റിൽ ഓസ്‌ട്രേലിയയെ 225 റണ്‍സിന് പുറത്താക്കി നിര്‍ണായകമായ 69 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‍സ് ലീഡ് സ്വന്തമാക്കിയിരുന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സിലെ മികച്ച സ്കോർ വിജയപ്രതീക്ഷ നൽകിക്കഴിഞ്ഞു . ജോഫ്ര ആര്‍ച്ചറുടെ 6 വിക്കറ്റുകളെടുത്ത മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്.

സീരിസിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന സ്മിത്ത് 80 റണ്‍സെടുത്ത് പുറത്തായി. ഒരു ടീമിനെതിരെ തുടർച്ചയായി 10 ഇന്നിഗ്‌സുകളിൽ അൻപതിലേറെ റൺസുകൾ എടുക്കുന്ന ആദ്യതാരം എന്ന റെക്കോർഡും സ്മിത്ത് നേടി .ഇതിനുമുൻപ് 9 ഇന്നിംഗ്‌സുകളിൽ തുടർച്ചയായി ഈ നേട്ടം ആവർത്തിച്ചത് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് ആയിരുന്നു .

Share49
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies