ലണ്ടന്‍: പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കിടെ നടക്കുന്ന ക്ലബ് ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്കായി ടീമുകള്‍ പറന്നു തുടങ്ങി. നിലവില്‍ പ്രീമിയര്‍ ലീഗിലെ നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്ററാണ് യൂറോപ്പാ ലീഗിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എതിരാളികള്‍ കസാഖിസ്ഥാന്‍ ക്ലബ്ബായ അസ്താനയാണ്.യൂറോപ്പാ ലീഗ് തുടങ്ങുന്നത് 19-ാം തിയതി വ്യാഴാഴ്ചയാണ്.നിലവിലെ ചാമ്പ്യനായ സെവിയ ക്വരാബാഗിനെതിരെ അന്നിറങ്ങുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അസ്താന മത്സരം 20-ാം തിയതി വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കും.
പ്രീമിയര്‍ ലീഗിനിടെ നടക്കുന്ന വിവിധ ലീഗുകളിലായി ടീമുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പറന്നു നടക്കുക തന്നെയാണ് ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന യുവേഫാ അംഗീകൃത മത്സരങ്ങള്‍ക്കാണ് ടീമുകളെ പ്രത്യേകമായി തിരഞ്ഞെടുക്കാറുള്ളത്. ലോക ഫുഡ്‌ബോളിന്റെ ഭാഗമായുള്ള എല്ലാ ലീഗിലേയും ആദ്യ മൂന്ന് സ്ഥാനക്കാരാണ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായിറങ്ങുന്നത്. എന്നാല്‍ യൂറോപ്പാലീഗില്‍ കളിക്കാന്‍ 3 ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്ക് അവസരമുണ്ട്.മാഞ്ചസ്റ്ററിനെ കൂടാതെ ആഴ്‌സണലും വോൾവ്‌സുമാണ് കളിക്കുന്നത്.പന്ത്രണ്ട് ഗ്രൂപ്പുകളിലായി 48 ടീമുകള്‍ മാറ്റുരയ്‌ക്കും. അഞ്ചു തവണ കിരീടം ചൂടിയ സ്പാനിഷ് ക്ലബ്ബായ സെവിയയാണ് യൂറോപ്പായിലെ നിലവിലെ ചാമ്പ്യൻ ടീം. ഇവര്‍ക്കൊപ്പം ഫെഡറേഷന്‍ കപ്പിലെ ക്വാളിഫൈ ചെയ്യപ്പെടുന്ന ടീമുകളും കളിക്കും.















