തിരുവനന്തപുരം : പിഎസ്സി പരീക്ഷ തട്ടിപ്പ് കേസില്‍ പ്രതികളായ എസ്എഫ്ഐ നേതാക്കളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. രണ്ടാം പ്രതി പ്രണവ്, നാലാം പ്രതി സഫീര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം ഇരുപത് വരെയാണ് ഇരുവരുടെയും കസ്റ്റഡി കാലാവധി. തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയ ഇരുവരും റിമാന്‍ഡിലായിരുന്നു.
പിഎസ്സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് രണ്ടാം റാങ്കാണ് പ്രണവിന് ലഭിച്ചത്. പരീക്ഷ തട്ടിപ്പ് ആസൂത്രണം ചെയ്തതിലും പ്രണവിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തു കേസിലും പ്രണവ് പ്രതിയാണ്. അഖിലിനെ കുത്തിയ കേസില്‍ 17ാം പ്രതിയാണ് പ്രണവ്.
പരീക്ഷാ തട്ടിപ്പ് ആസൂത്രണം ചെയ്തതില്‍ സഫീറിനും പങ്കുണ്ട്. ഇവരെ ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തത്തില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്ത് വരികയാണ്
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇരുവരും അറസ്റ്റ് ഒഴിവാക്കാനായി തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങുകയായിരുന്നു.