കുവൈറ്റ് സിറ്റി – ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിൽ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി എന്‍.ആര്.ഐസ് ഓഫ് കുവൈറ്റ് ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. വിദേശ ഇന്ത്യക്കാർ നേരിടുന്ന വിവിധ വിഷയങ്ങൾ, സാമ്പത്തിക മാന്ദ്യം മൂലം ജോലി നഷ്ടപ്പെട്ട് സ്വദേശത്തേക്ക് പോകുന്ന കുടുംബങ്ങൾക്കുള്ള പുനരധിവാസംവും കുട്ടികളുടെ പഠനത്തിനുള്ള ഫീസ് ഇളവ് തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. തൊഴിൽ ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും ജോലിക്കാരെ ചൂഷണം ചെയ്യുന്നതായി ചില കന്പനികള്‍ ശ്രമിക്കുന്നതും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. പ്രസ്തുത കാര്യങ്ങളിൽ സത്വര നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. ജയകൃഷ്ണകുറുപ്പ്, ഹരി ബാലരാമപുരം, രമേഷ് പിള്ള, ജിനേഷ്,കൃഷ്ണകുമാർ, അശോക് പാഞ്ചാൽ തുടങ്ങിയവർ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.