തിരുവനന്തപുരം; റെയില്‍വേ വികസനം ചര്‍ച്ച ചെയ്യാന്‍ എംപിമാരുമായി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഇന്ന് ചര്‍ച്ച നടത്തുന്നു. യോഗത്തിന് ക്ഷണിച്ച 39 എംപിമാരില്‍ 15 പേര് മാത്രമാണ് യോഗത്തിനെത്തിയത്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച നടക്കുന്നത്. സംസ്ഥാനത്തെ റെയില്‍വേ പദ്ധതികളുടെ പുരോഗതിയും പുതിയ ട്രെയിനുകളും ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുന്നുണ്ട്.
കേരളം കൂടാതെ മംഗലൂരു, തിരുന്നല്‍വേലി, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് ഉള്‍പ്പടെയുള്ള 39 എംപിമാരെയാണ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ കൂടിക്കാഴ്ചക്ക് വിളിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് റെയില്‍വേ വികസനത്തിനായി യോഗം ചേരുന്നത്. പാത ഇരട്ടിപ്പിക്കല്‍, കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നത് എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ.