ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി.സിന്ധു രണ്ടാം റൗണ്ടില്‍ കടന്നു. മുന്‍ ഒളിമ്പിക്സ് ജേതാവ് ചൈനയുടെ ലി ഷുയേറിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധു രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍;21-18,21-12
ആദ്യ ഗെയിമില്‍ ചൈനീസ് താരം മുന്നേറിയെങ്കിലും രണ്ടാം റൗണ്ടില്‍ ഒരവസരം പോലും സിന്ധു കൊടുത്തില്ല. മികച്ച പ്രകടനം കാഴ്ചവെച്ച സിന്ധു ചൈനീസ് താരത്തെ അനായാസം മറികടന്നു.
നേരത്തെ ഇന്ത്യയുടെ സൈന നേഹ്വാള് ചൈന ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്കോര്‍;10-21,17-21.
തായ്ലന്‍ഡിന്റെ ബുസാനന്‍ ഓംഗ്ബാംറുംഗ്ഫാന് ആണ് സൈനയെ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് തായ്ലന്ഡ് താരത്തിനോട് സൈന പരാജയപ്പെടുന്നത്.