6, 6, 6, 6, 6, 6... യുവിയുടെ ദൃശ്യ വിരുന്നിന് ഇന്ന് 12 വയസ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

6, 6, 6, 6, 6, 6… യുവിയുടെ ദൃശ്യ വിരുന്നിന് ഇന്ന് 12 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2019, 03:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് 2007 സെപ്റ്റംബര്‍ 19. പ്രഥമ ട്വന്റി20 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരു ഓവറില്‍ അടിച്ചു കൂട്ടിയ ആ ആറ് സിക്‌സറുകള്‍ പിറന്നിട്ട് ഇന്നേക്ക് 12 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. യുവരാജ് സിംഗിന്റെ മാസ്മരിക പ്രകടനത്തിനെ അഭിനന്ദിച്ച് ബിസിസിഐ ട്വിറ്ററില്‍ ആ ദൃശ്യവിരുന്നിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ട്വന്റി20യില്‍ ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ അടിച്ച ആദ്യ ക്രിക്കറ്റ് കളിക്കാരനായി യുവരാജ് സിംഗ്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പില്‍ സെമി ഫൈനലിലെത്താന്‍ ഇംഗ്ലണ്ടിനെതിരെ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യക്ക് ചിന്തിക്കാന്‍പോലും ആകുമായിരുന്നില്ല. ആവേശം വാനോളമുയര്‍ത്തിയ മത്സരത്തില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫും യുവരാജ് സിംഗും തമ്മില്‍ വാക്കേറ്റമുണ്ടായത് ഇന്നലെ കഴിഞ്ഞതുപോലെ ആരാധകരുടെ മനസിലുണ്ട്. തൊട്ടടുത്ത ഓവറില്‍ സ്‌ട്രൈക്ക് ലഭിച്ച യുവരാജ് സ്റ്റുവര്‍ട്ട് ബ്രോഡിനെ തലങ്ങും വിലങ്ങും പായിച്ചപ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കാനേ ഫ്‌ളിന്റോഫിനായുള്ളൂ.

18ാം ഓവറിന്റെ അവസാനത്തില്‍ 171/3 എന്ന നിലയിലായിരുന്നു ഇന്ത്യ. യുവരാജിനൊപ്പം നായകന്‍ എം.എസ്.ധോണിയായിരുന്ന മറുഭാഗത്തുണ്ടായിരുന്നത്. ഈ ഓവറില്‍ യുവി ഫ്‌ളിന്റോഫിനെതിരെ രണ്ട് ബൗണ്ടറികള്‍ നേടിയിരുന്നു. ഇതോടെ ബാറ്റ്‌സ്മാനെ പ്രകോപിപ്പിക്കുക എന്ന തന്ത്രം ഫ്‌ളിന്റോഫും സ്വീകരിച്ചു. എന്നാല്‍ ഇതിന് ഇരയാകേണ്ടി വന്നത് സ്റ്റുവര്‍ട്ട് ബ്രോഡായിരുന്നു എന്നു മാത്രം.

6⃣6⃣6⃣6⃣6⃣6⃣#OnThisDay in 2007, @YUVSTRONG12 etched his name into the record books by hitting six sixes in an over. 💪💪 pic.twitter.com/VDKAQJLof2

— BCCI (@BCCI) September 19, 2019

ആദ്യ പന്ത് ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ. രണ്ടാമത്തേത് ബാക്‌വേഡ് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെയുള്ള മനോഹരമായ ഫ്‌ളിക്ക്. വൈഡ് ലോംഗ് ഓഫിന് മുകളിലൂടെ മൂന്നാം സിക്‌സറും പറന്നതോടെ ഇംഗ്ലണ്ട് അപകടം മണത്തു. എന്നാല്‍ യുവി തൃപ്തനായിരുന്നില്ല. ഓഫ് സൈഡിലേക്കെത്തിയ ഫുള്‍ടോസ് ഡീപ് പോയിന്റിന് മുകളിലൂടെ കാണികള്‍ക്കിടയിലെത്തി. ആഞ്ചാം പന്ത് സ്‌ക്വയര്‍ ലെഗിലേക്ക്. കിംഗ്‌സ്‌മെഡിലെ കാണികള്‍ ആവേശത്തിലായി. അവസാന പന്ത് വൈഡ് ലോഗ് ഓണിന് മുകളിലൂടെ പറന്നതോടെ കുട്ടിക്ക്രിറ്റില്‍ ഒരു പിടി റെക്കോര്‍ഡുകളാണ് പിറന്നത്.

ട്വന്റി20 ക്രിക്കറ്റിലെ വേഗമേറിയ അര്‍ദ്ധ സെഞ്ച്വറിക്കും യുവരാജ് അര്‍ഹനായി. 12 പന്തിലാണ് താരം 50 അടിച്ചത്. മൊത്തം 4 ബൗണ്ടറികളും 6 സിക്‌സറുകളും ആ ബാറ്റില്‍ നിന്നും പിറന്നു. വെറും 16 പന്തില്‍ 58 റണ്‍സ് കുറിച്ച യുവരാജിന്റെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമായി. ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് കുറിച്ചപ്പോള്‍ ഇംഗ്ലണ്ട് 18 റണ്‍സ് അകലെ വീണതോടെ ഇന്ത്യ പ്രഥമ ട്വന്റി20  കീരിടം ചൂടുകയായിരുന്നു.

Share325
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies