ഷാങ്‌സു :ലോക ചാമ്പ്യൻ പി.വി സിന്ധുവിനു ചൈന ഓപ്പണിൽ ഞെട്ടിക്കുന്ന പരാജയം . പോൺപവേ ചോച്ചുവോങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. 21-12 ,13-21 ,21-19 എന്ന സ്കോറിനാണ് സിന്ധു അടിയറ പറഞ്ഞത്.58 മിനിറ്റുകൾ നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് രണ്ടാം റൗണ്ടിൽ ഇന്ത്യൻ താരം വീണത്. സിന്ധുവിനൊപ്പം പുരുഷവിഭാഗത്തിലെ സായ്‌രാജ്ഉം , ചിരാഗ് ഷെട്ടിയും പുറത്തായി .
ആദ്യ റൗണ്ടിൽ മുപ്പത്തിനാല് മിനുറ്റ് നീണ്ട പോരാട്ടത്തില്‍ മുൻ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ചൈനയുടെ ലീ ഷുറൂയിയെ തോൽപ്പിച്ചാണ് സിന്ധു രണ്ടാം റൗണ്ടിൽ എത്തിയത് . സ്‌കോർ: 21-18, 21-12.മിക്‌സഡ് ഡബിൾസിൽ സാത്വിക് സായ് രാജ്, അശ്വനിപൊന്നപ്പ സഖ്യവും തോറ്റു പുറത്തായി.ജപ്പാന്റെ യുകി കനികോ -മിസാകി മാസുമോട്ടോ സഖ്യത്തോടാണ് 11-21 21-16 12-21നു തോറ്റത് .
ഇന്ത്യൻ താരം സൈന നെഹ്‍വാൾ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു .തായ്‍ലൻഡിന്‍റെ ഓങ്ബാം റുങ്ഫാനാണ് സൈനയെ തോൽപ്പിച്ചത്. സ്‌കോര്‍: 21-10, 21-17. തുടർച്ചയായി രണ്ടാം തവണയാണ് തായ്‍ലന്റ് താരത്തോട് സൈന പരാജയപ്പെടുന്നത്.















