ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ സമയമായെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍. ധോണിയില്ലാത്ത ടീമിനെ കുറിച്ച് ഇന്ത്യ ആലോചിക്കണമെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു. ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞതെന്നും ശ്രദ്ധേയമാണ്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ധോണിയുടെ കൈയ്യിലാണ്. അദ്ദേഹത്തിന്റെ മനസില്‍ എന്താണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളു. നിലവില്‍ ധോണിക്ക് 38 വയസായി അടുത്ത ട്വന്റി 20 ലോകകപ്പില്‍ 39 വയസാകും. അതുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ വിഷയത്തില്‍ ഒരു തീരുമാനം സ്വീകരിച്ചേ മതിയാകുവെന്ന് ഗവാസ്‌ക്കര്‍ പറഞ്ഞു.
ധോണിയുടെ ആരാധകരില്‍ ഒരാളാണ് താനെന്നും അദ്ദേഹത്തിനോടുള്ള ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റാരുടെയും സമര്‍ദ്ദമില്ലാതെ ധോണി സ്വയം തീരുമാനമെടുത്ത് വിരമിക്കണമെന്നാണ് ആഗ്രഹം. സ്വന്തം താത്പര്യത്തിനനുസരിച്ചായിരിക്കണം അദ്ദേഹം വിരമിക്കേണ്ടതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
ധോണിയെ പോലൊരു ക്രിക്കറ്റര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. നായകനായും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായും ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പക്ഷെ വിരമിക്കാനുള്ള സമയം ഇപ്പോഴാണെന്നാണ് താന്‍ കരുതന്നതെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.















