ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് പ്രധാന ടീമുകൾ കളത്തിലിറങ്ങും . നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് മത്സരിക്കുന്നു .പോയിന്റ് പട്ടികയിൽ അവസാനക്കാരായ വാറ്റ് ഫോർഡാണ് എതിരാളികൾ .നിലവിൽ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാമതാണ് .നാലാം സ്ഥാനക്കാരായ ടോട്ടനം ആറാമതുള്ള ലീസെസ്റ്റർ സിറ്റിയെ നേരിടും .
ഇതിനിടെ ഇന്ന് വെളുപ്പിന് നടന്ന മത്സരത്തിൽ ബേൺമൗത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് (3 -1) സൗത്താംപ്ടണിനെ തോൽപ്പിച്ചു .ഇന്നത്തെ മറ്റു മത്സരങ്ങൾ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിന് തുടങ്ങും ആദ്യ പോരാട്ടത്തിൽ ലെസ്റ്റര്‍ സിറ്റിയും ടോട്ടനവും നേര്‍ക്കുനേര്‍ വരും. ഇരുടീമുകള്‍ക്കും നിലവില്‍ എട്ട് പോയിന്‍റാണ് .
നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരം രാത്രി 7.30ന് സ്വന്തം തട്ടകത്തിൽ വാറ്റ്ഫോര്‍ഡിനെ നേരിടും. അഞ്ചാം റൗണ്ട് മത്സരത്തില്‍ നോര്‍വിച്ച് സിറ്റിക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം അനിവാര്യമാണ്.നാളെ ചെൽസി ലിവര്‍പൂൾ പോരാട്ടവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആഴ്സനൽ ഏറ്റുമുട്ടലും ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നുണ്ട് .















