യെകാര്‍തെറിന്‍ബര്‍ഗ്: ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഗലിനു വെള്ളി. കലാശപ്പോരാട്ടത്തില്‍ ഉസ്ബക്കിസ്ഥാന്‍ താരം ഷക്കോബിദിന്‍ സോറോവിനോടാണ് പംഗല്‍ പരാജയപ്പെട്ടത്. 0-5നാണ് പംഗലിന്റെ തോല്‍വി.
ലോക ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. ഇതിന് മുന്‍പ് വിജേന്ദര്‍ സിംഗ്, വികാസ് കൃഷ്ണന്‍, ശിവ ഥാപ്പ, ഗൗരവ് ബിദൂരി എന്നിവര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുണ്ട്. നേരത്തെ സെമി ഫൈനലില്‍ കസാക്കിസ്ഥാന്റെ സാക്കെന്‍ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് പംഗല്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്.
അതേസമയം, 2018ലെ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും പംഗല്‍ സ്വര്‍ണ്ണം നേടിയിരുന്നു. ഇതേ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പംഗല്‍ രാജ്യത്തിനു വേണ്ടി വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.















