മുംബൈ: വിദേശ പര്യടനങ്ങളിലെ മികവുതുടരുന്ന ടീം ഇന്ത്യക്ക് കൂടുതല്‍ പ്രോത്സാഹനവുമായി ്ക്രിക്കറ്റ് ബോര്‍ഡ്.നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന ദിനബത്തയാണ് നേരെയിരട്ടിയാക്കി താരങ്ങളെ സന്തോഷിപ്പിച്ചിരിക്കുന്നത്. നിലവില്‍ 8899 രൂപ എന്നത് 17799 എന്ന നിലയിലേക്കാണ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ വിദേശയാത്രയിലെ സൗകര്യങ്ങളായ വിമാനയാത്ര,ഹോട്ടലുകളിലെ താമസം,തുണി കഴുകുന്നതിനുള്ള ചിലവ് എന്നിവ ബിസിസിഐയാണ് നല്‍കുന്നത്. ഈ സൗകര്യങ്ങള്‍ തുടരുന്നതിന് പുറമേയാണ് ദിനബത്ത കൂട്ടുവാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഈ വര്‍ഷം വരാനിരിക്കുന്ന പരമ്പരകളെല്ലാം നാട്ടില്‍ത്തന്നെയാണ്. അടുത്തവര്‍ഷമാണ് ന്യൂസിലന്റുമായുള്ള പര്യടനമുള്ളത്.















