ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണിന് ഡ്രൈവിംഗ് വിലക്ക്. അമിത വേഗത്തില്‍ വാഹനമോടിച്ച് പതിവായി നിയമ ലംഘനം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് കോടതി താരം വാഹനമോടിക്കുന്നത് വിലക്കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 6 തവണയാണ് വോണ്‍ അമിത വേഗതയിലൂടെ നിയമ ലംഘനം നടത്തിയത്. ഇതോടെയാണ് താരത്തിന് വാഹനമോടിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വെസ്റ്റ് ലണ്ടനില്‍ സ്ഥിര താമസക്കാരനായ വോണ്‍ നേരത്തെ 5 തവണ നിയമം ലംഘിച്ചിരുന്നു. 15 പെനാല്‍റ്റി പോയിന്റുകളാണ് വോണിന്റെ പേരിലുള്ളത്.
കഴിഞ്ഞ വര്‍ഷം 40 മൈല്‍ വേഗ പരിധി ലംഘിച്ചതായി വോണ്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. അന്ന് 1,845 യൂറോയാണ് താരം പിഴയടച്ചത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കോടതി താരത്തെ വാഹനമോടിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്.















