കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് പ്രഖ്യാപനം അൽപ്പ സമയത്തിനകം നടക്കും.
സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവര്‍ക്കൊപ്പം വിര്‍ജിന്‍ വാന്‍ ഡൈക്കും അവസാന പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മികച്ച യൂറോപ്യന്‍ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ വാന്‍ ഡൈക്കിന് ബാലണ്‍ ഡി ഓറും ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ഇറ്റാലിയന്‍ നഗരമായ മിലാനിലെ വിഖ്യാതമായ ലാ സ്‌കാല ഓപ്പറ ഹൗസിലാണ് ഇത്തവണ പുരസ്‌കാരച്ചടങ്ങ് നടക്കുന്നത്.















