കഴിഞ്ഞ സീസണിലെ മികച്ച ലോകഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്കാരം അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിക്ക്. മികച്ച യൂറോപ്യന്‍ താരത്തിനുള്ള അവാര്‍ഡ്സ്വന്തമാക്കിയ വാന്‍ഡൈക്കിനെയും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയേയും മറികടന്നാണ് മെസി ലോകഫുട്ബോളർ പുരസ്കാരം സ്വന്തമാക്കിയത്.
ആറാം തവണയാണ് മെസി ഫിഫയുടെ ലോക ഫുട്ബോളറാകുന്നത്. 2009, 2010, 2011, 2012, 2015 വർഷങ്ങളിലായിരുന്നു മെസി പുരസ്കാരം സ്വന്തമാക്കുന്നത്.
ഇറ്റാലിയന്‍നഗരമായ മിലാനിലെ വിഖ്യാതമായ ലാസ്‌കാല ഓപ്പറഹൗസിലാണ് ഇത്തവണ പുരസ്‌കാരച്ചടങ്ങ് നടന്നത്.















