കുവൈറ്റ് സിറ്റി : കൊല്ലം ജില്ല പ്രവാസി സമാജം ഭാരവാഹികള്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു അദ്ദേഹം ചര്‍ച്ച ചെയ്തു. എംബസിയിലെ കള്‍ച്ചറല്‍ ചുമതലയുള്ള സെക്കണ്ട് സെക്രട്ടറി അമിതാബ് രന്ജനും ചര്‍ച്ചയില്‍ പങ്കെടുത്തു. ഒക്ടോബര്‍ 4ന് അബ്ബാസിയ സെന്‍ട്രല്‍ സ്ക്കൂളില്‍ വെച്ചു നടത്തപ്പെടുന്ന കൊല്ലം ഫെസ്റ്റ് 2019 ലേക്ക് ഔദ്യഗികമായി ഇന്ത്യന്‍ സ്ഥാനപതി ജീവ സാഗറെ ക്ഷണിച്ചു. അസോസിയേഷനെ പ്രതിനിധികരിച്ചു പ്രസിഡന്റ് സലിം രാജ് , ജനറല്‍ സെക്രട്ടറി അലക്സ് മാത്യൂ , ട്രഷറര്‍ തമ്പിലൂക്കോസ് , കൊല്ലം ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ലാജി ജേക്കബ്ബ് ‘പ്രോഗ്രാം കണ്‍വീനര്‍ ജയന് സദാശിവന് ‘വനിത വേദി കണ്‍വീനര്‍ റീനി ബിനോയ് എന്നിവര്‍ പങ്കെടുത്തു.