ബാഴ്‌സലോണ: സ്‌പാനിഷ് ലീഗില്‍ ബാർസലോണക്ക് ജയം .ഗ്രീസ്മാന്റെയും ആർതറുടേയും ഗോളുകളിലാണ് വില്ലാ റയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാർസ തോൽപ്പിച്ചത് . കഴിഞ്ഞ കളിയിൽ ഗ്രാനഡയോട് ബാർസ അപ്രതീക്ഷിതമായി എതിരില്ലാത്ത 2 ഗോളുകൾക്ക് തോറ്റിരുന്നു .
ഗ്രീസ്‌മൻ ബാഴ്‌സയെ മികച്ച ഒരു ലോങ്ങ് ഷോട്ടിലൂടെ ആറാം മിനുറ്റില്‍ മുന്നിലെത്തിച്ചു. മികച്ച ഫുട്ബോളർ പുരസ്‌കാരം നേടിയ മെസ്സി മാജിക് വീണ്ടും തെളിഞ്ഞപ്പോൾ രണ്ടാം ഗോൾ പിറന്നു . മെസി നൽകിയ പന്ത് വലയിലാക്കി ആർതർ പതിനഞ്ചാം മിനുറ്റില്‍ ലീഡ് രണ്ടാക്കിമാറ്റി. എന്നാൽ 44-ാം മിനുറ്റില്‍ കാസോളയാണ് വിയ്യ റയലിനായി ഗോൾവല ചലിപ്പിച്ചു .ഇതിനിടെ ലിയോണൽ മെസി പരിക്കേറ്റ് മടങ്ങിയത് ബാഴ്‌സയെ ആശങ്കയിലാക്കുന്നുണ്ട്. ഇതോടെ ബാഴ്‌സലോണ 10 പോയിന്‍റുമായി ലീഗിൽ നാലാമതായി.
ലാ ലിഗയില്‍ ഇന്ന് മൂന്നു മത്സരങ്ങളാണുള്ളത് .ആദ്യപോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡ് മാലൊർകയെയും ബിൽബാവോ ലെഗാൻസിനേയും നേരിടും .മൂന്നാം മത്സരം വലൻസിയയും ഗേറ്റ്‌ഫെയും തമ്മിലാണ് .നാളെ പുലർച്ചെയാണ് കരുത്തരായ റയൽ മാഡ്രിഡിന്റെ കളി .ഒസാസുനയാണ് എതിരാളി .11 പോയിന്‍റുള്ള റയൽ ലീഗിൽ മൂന്നാം സ്ഥാനത്താണ്















