സോള്‍: കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ലോക ചാമ്പ്യന്‍ പി.വി സിന്ധുവിന് പിന്നാലെ സൈന നെഹ്‌വാളും പുറത്ത്. ദക്ഷിണ കൊറിയയുടെ കിം ഗാ ഉന്നത്തിനെ പരാജയപ്പെടുത്തി ആദ്യം ഗെയിം സൈന സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിം 18-21ന് കൈവിട്ടു.
പരിക്കിനെ തുടര്‍ന്ന് സൈന മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു എന്നാണ് സൂചന. നേരത്തെ പുരുഷ വിഭാഗത്തില്‍ മത്സരിച്ച സായ് പ്രണീതും മത്സരം പൂര്‍ത്തിയാക്കാതെ പിന്‍മാറിയിരുന്നു.
ചൈനാ ഓപ്പണിന് പിന്നാലെയായിരുന്നു ലോക ബാഡ്മിന്റണ്‍ ജേതാവ് പി.വി.സിന്ധുവിന്റെ പരാജയം. അമേരിക്കയുടെ ബീവെന്‍ സാങ്ങിനോട് സിന്ധു 21-7,22-24,15-21 എന്ന സ്‌കോറിന് ആദ്യറൗണ്ടില്‍ തന്നെ പരാജയപ്പെടുകയായിരുന്നു. ഡെന്‍മാര്‍ക്കിന്റെ ആന്റോണ്‍സൈനെതിരെയുള്ള രണ്ടാം മത്സരത്തിലാണ് സായ് പ്രണീത് പരിക്കേറ്റ് പിന്മാറിയത്.















