ചെന്നൈ: തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി രൂപാഗുരുനാഥന്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു.ആദ്യമായാണ് ഇന്ത്യയിലെ ഒരു ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്ത് ഒരു വനിത അധ്യക്ഷയായി ചുമതലയേല്‍ക്കുന്നത്.
തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ഷികപൊതുയോഗത്തിലാണ് രൂപയെ തിരഞ്ഞടുത്തത്. ആകെ ഒരേയൊരു പേരുമാത്രമാണ് പുതിയ അധ്യക്ഷസ്ഥാനത്തേയ്‌ക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്.മുന്‍ ബിസിസിഐ പ്രസിഡന്റും ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഉടമയുമായ ശ്രീനിവാസന്റെ മകളാണ് രൂപ. രൂപയുടെ ഭര്‍ത്താവ് ഗുരുനാഥ മെയ്യപ്പനെ ക്രിക്കറ്റ് വാതുവെയ്പ്പിന്റെ പേരില്‍ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്തം വിലക്കിയിരിക്കുകയുമാണ്.
ബിസിസിഐയുടെ യോഗങ്ങളില്‍ ഇനി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് രൂപയാണ് പങ്കെടുക്കേണ്ടത്. നിലവില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനം ചെപ്പോക്കിലുള്ള എം എ ചിദംബരം സ്‌റ്റേഡിയമാണ്.















