ബംഗുളൂരു: വിജയ്ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് മികച്ച ജയം.കേരളത്തിന്റെ 227 നെതിരെ ഹൈദരാബാദ് 165റണ്‍സിന് എല്ലാവരും പുറത്തായി.10 ഓവറില്‍ 34റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്‌ത്തിയ ആസിഫാണ് ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണം.
കേരളത്തിന്റെ 227നെതിരെ ബാറ്റിംഗിനിറങ്ങി സ്‌കോര്‍ 12 റണ്‍സിലെത്തുമ്പഴേയ്‌ക്കും ഹൈദരാബാദിന്റെ നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായി.69 റണ്‍സ് നേടിയ തന്മയ് അഗര്‍വാളിനാണ്് ബാറ്റിംഗില്‍ എന്തെങ്കിലും ചെയ്യാനായത്.6 ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കംപോലും കാണാതെ മടങ്ങിയത്.ഇന്ത്യന്‍ താരമായ ക്യാപ്റ്റന്‍ അമ്പാട്ടി റായിഡു പൂജ്യത്തിന് ആസിഫിന് മുന്നില്‍ കീഴടങ്ങി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം 227 റണ്‌സ് 9 വിക്കറ്റ് നഷ്ടത്തിലാണ് നേടിയത്.36 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണാണ് കേരളനിരയില്‍ മികച്ച സ്‌കോര്‍ നേടിയത്. എല്ലാവര്‍ക്കുമൊപ്പം ചെറിയ കൂട്ടുകെട്ടുകളുയര്‍ത്തിയാണ് സഞ്ജു സ്‌ക്കോര്‍ ചലിപ്പിച്ചത്,33 റണ്‍സ് എടുത്ത മുന്‍ ഇന്ത്യന്‍ ടീം താരം റോബിന്‍ ഉത്തപ്പ 33 റണ്‍സ് എടുത്ത് പിന്തുണ നല്‍കി.രാഹുല്‍35,സച്ചിന്‍ ബേബി 32 എന്നിവരും മധ്യനിരയില്‍ തിളങ്ങിയത് കേരളത്തിന് പൊരുതാനാകുന്ന സ്‌ക്കോര്‍ സമ്മാനിച്ചു.















