ടോക്കിയോ: എങ്ങിനെയെങ്കിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ജപ്പാന്റെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായ കൈസൂകീ ഹോണ്ട.ട്വിറ്ററിലൂടെയാണ് തന്റെ ചിരകാലമോഹം അറിയിച്ചുകൊണ്ട് ഹോണ്ട വാര്‍ത്തയില്‍ നിറയുന്നത്.താനേറെ മോഹിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കാനാണ് ഹോണ്ടയുടെ ആഗ്രഹം.
‘എനിക്ക് ഒരു അവസരം തരൂ. കളിക്കാന്‍ പണമൊന്നും വേണ്ട.ആകെയുള്ള മോഹം മഹത്തായ നിങ്ങളുടെ ടീമിനും താരങ്ങള്‍ക്കുമൊപ്പം കളിക്കണം അത്രമാത്രം.’ ഹോണ്ടയുടെ ട്വിറ്റര്‍ വൈറലാണ്.
Give me an offer. I don't need money but I need to play with great team and great team mate! @ManUtd @ManUtd_JP
— Keisuke Honda (@kskgroup2017) September 27, 2019
കഴിഞ്ഞ ജൂലൈയില്‍ ആസ്ട്രലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ വിക്ടറിയില്‍ നിന്ന്് മാറിയശേഷം ഹോണ്ട മറ്റ് ടീമുകളുമായി കരാര്‍ ഒപ്പിട്ടിരുന്നില്ല.വിക്ടറിയ്‌ക്കുവേണ്ടി 24 മത്സരങ്ങളിലൂടെ ഹോണ്ട 8 ഗോളുകളാണ് നേടിയത്.ജപ്പാന്റെ താരമെന്ന നിലയില്‍ 98 അന്താരാഷ്‌ട്രമത്സരങ്ങളില്‍ നിന്നായി 37 ഗോളുകളും നേടി.നിലവില്‍ കംബോഡിയ ദേശീയടീമിന്റെ പരിശീലകനാണ്.
ഇറ്റലി, ഹോളണ്ട്, റഷ്യ എന്നിവിടെയെല്ലാം കളിക്കാനായിട്ടും ഇതുവരെ പ്രീമിയര്‍ ലീഗില്‍ നിന്നുള്ള വിളിവരാത്തതിന്റെ നിരാശയിലാണ് ഹോണ്ട. ലോകകപ്പില്‍ ഏഷ്യയുടെ ഗോള്‍വേട്ടകാകരനാണ് ഹോണ്ട.















