കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനവും ടീം അവതരണവും കൊച്ചില്‍ നടന്നു. മഞ്ഞ നിറത്തില്‍ തന്നെയാണ് ഇത്തവണയും ജേഴ്‌സി. ആരാധകര്‍ക്കായുള്ള പ്രത്യേക ജേഴ്‌സിയും ഇത്തവണ ടീം ഒരുക്കിയിട്ടുണ്ട്. ‘എന്നും യെല്ലോ’ എന്ന് പ്രിന്റ് ചെയ്ത ജേഴ്‌സിയാണ് ആരാധകര്‍ക്കായി ഇറക്കിയിരിക്കുന്നത്.
കൊച്ചി ലുലുമാളില്‍ നടന്ന ചടങ്ങിലാണ് പുതിയ സീസണിലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയും ജെഴ്‌സിയും പരിചയപ്പെടുത്തിയത്. ബ്ലാസ്റ്റേസ് ടീമിനെ പിന്തുണച്ച് ആരാധകരും ലുലുമാളിലെത്തിയിരുന്നു. വൈക്കിങ് ക്ലാപ്പിലൂടെയാണ് ജിങ്കനും ടീമും ആരാധകരെ കൈയിലെടുത്തു. റെയോര്‍ സ്‌പോര്‍ട്‌സ് ആണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി തയാറാക്കിയത്.















