മുന്‍നിര റണ്‍മല തീര്‍ത്തു, മായങ്കിന് ഇരട്ടശതകം, ഇന്ത്യയ്ക്ക കൂറ്റസ്‌ക്കോര്‍.ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മുന്‍നിര റണ്‍മല തീര്‍ത്തു, മായങ്കിന് ഇരട്ടശതകം, ഇന്ത്യയ്‌ക്ക കൂറ്റസ്‌ക്കോര്‍.ദക്ഷിണാഫ്രിക്കയ്‌ക്ക് ബാറ്റിംഗ് തകര്‍ച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2019, 12:55 pm IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം: തെളിഞ്ഞ ആകാശത്തെ സാക്ഷിയാക്കി മായങ്കിന്റെ ഇരട്ട സെഞ്ച്വറി മികവില്‍ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക പതറുകയാണ്.(സ്‌കോര്‍. ഇന്ത്യ 7 ന് 502 ഡിക്ലയേര്‍ഡ്.മൂന്നാം ദിനത്തില്‍ ഉച്ചഭക്ഷണ സമയത്ത് ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 4ന് 153 ന് ബാറ്റിംഗ് തുടരുകയാണ്.) എല്ഗര്‍ 76,ഡ്യൂപ്ലസിസ് 48 എന്നിവരാണ് ക്രീസിലുള്ളത്.ഇന്ത്യക്കായി അശ്വിന്‍ 2 വിക്കറ്റും ജഡേജയും ഇഷാന്തും ഓരോ വിക്കറ്റും വീഴ്‌ത്തി.

ഇന്ത്യന്‍ ബാറ്റിംഗിന് ടെസ്റ്റില്‍ സമീപകാലത്ത് കിട്ടിയ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത് 317 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാര്‍ നേടുന്ന മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രോഹിത്-മായങ്ക് സഖ്യം നേടിയത്. ആദ്യദിനത്തില്‍ രോഹിതിന്റെ ബാറ്റിംഗ് വിരുന്നില്‍ ആര്‍ത്തിരമ്പിയ കാണികളെ മായങ്ക് അഗര്‍വാളിന്റെ ഇരട്ട സെഞ്ച്വറി ആവേശത്തേരിലേറ്റി.രോഹിത് 244 പന്തില്‍ 176ന് പുറത്തായശേഷം മായങ്ക് 371 പന്തുകളെ നേരിട്ടാണ് 215 റണ്‍സ് നേടിചരിത്രനേട്ടം കൊയ്തത്. മധ്യനിരയും വാലറ്റവും തിളങ്ങാതെ പോയ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 7ന് 502 ന് ഡിക്ലയര്‍ ചെയ്തു.

മുന്‍നിരയുടെ അത്യുജ്ജ്വല ബാറ്റിംഗിന്റെ സകലപേരും കളഞ്ഞുകുളിച്ചുകൊണ്ട് കോഹ്‌ലിയടക്കം പരാജയപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.പൂജാര(6) കോഹ്‌ലി(20), രഹാനെ(15) വിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ താരം ഹനുമാ വിഹാരി(10) എന്നിവര്‍ 30 ഓവറിനിടയില്‍ മടങ്ങിയത് കളിയുടെ നിറംകെടുത്തി. ഇതിനിടെ സ്‌കോര്‍ ചലിപ്പിച്ചുകൊണ്ട് രവീന്ദ്ര ജഡേജ(30) പന്തിന് പകരമായി ടീമിലെത്തിയ കീപ്പര്‍ ബാറ്റസ്മാന്‍ വൃദ്ധിമാന്‍ സാഹ(21) എന്നിവര്‍ സ്‌കോര്‍ 502 എന്ന ശക്തമായ നിലയിലേക്ക് എത്തിച്ചു.

മറുപടിബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക സ്പിന്നിന് അനുകൂലമായ പിച്ചില്‍ താളം തെറ്റി. റണ്‍സ് 14 എത്തവേ ഓപ്പണര്‍ മര്‍ക്കറാമിനെ(5) അശ്വിന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. തുടര്‍ന്ന് ബ്രൂയിന്‍(4) പൂഡിറ്റ്(0) ബാവൂമാ(18) എന്നിവരാണ് ഒന്നിനുപിന്നാലെഒന്നായി കൂടാരം കയറിയത്. ഓപ്പണര്‍ എല്ഗര്‍ 141 പന്തിനെ നേരിട്ട് ശ്രദ്ധയോടെയാണ് 76 റണ്‍സില്‍ നില്‍ക്കുന്നത്.48 റണ്‍സുമായി ഡ്യൂപ്ലിസുമൊത്ത് ഇതുവരെ 90 റണ്‌സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിരിക്കുന്നത്.

Share189
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies