മുംബൈ: ലോക ബാസ്‌ക്കറ്റ്‌ബോള്‍ വേദിയിലെ മിന്നും താരങ്ങളും സ്റ്റാര്‍ക്ലബ്ബുകളും ഇന്നും നാളെയും ഇന്ത്യന്‍ മണ്ണിനെ ആവേശത്തിലാക്കും.ലോകത്തെ കോരിത്തരിപ്പിക്കുന്ന അസാമാന്യ ക്ഷമതയും അമ്പരപ്പിക്കുന്ന വലുപ്പവുമുള്ള താരങ്ങളുടെ കളിയാണ് ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ നടക്കാന്‍ പോകുന്നത്.നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ അമേരിക്കയിലെ ബാസ്‌ക്കറ്റ് ബോളിന്റെ ഔദ്യോഗിക സംഘടനയാണ്.
ടെലിവിഷനിലൂടെ മാത്രം എന്‍ബിഎ മത്സരം കണ്ടിട്ടുള്ളവര്‍ക്ക് നേരിട്ട് കാണാനുള്ള അവസരമാണ് നല്‍കുന്നതെന്ന് ദേശീയ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.മുബൈയിലെ എസ്‌വിപി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കപ്പല്‍മാര്‍ഗം പ്രത്യേകം എത്തിച്ച കളിക്കളത്തിലാണ് മത്സരം അരങ്ങേറുക. ഇന്ത്യാനാ പേസേഴ്‌സ്,സാക്രാമെന്റോ കിംഗ്‌സ് എന്നീ ടീമുകളാണ് കളിക്കാനിറങ്ങുന്നത്.
യൂട്യൂബിലൂടെ പ്രസിദ്ധയായ ഭുവന്‍ ബാം ആലപിക്കുന്ന ദേശീയഗാനത്തോടെ ആരംഭിക്കുന്ന മത്സരച്ചടങ്ങില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നീതാ അംബാനി പന്ത് കൈമാറും.2017ല്‍ ഇന്ത്യയില്‍ എന്‍ബിഎ അക്കാദമി ആരംഭിച്ച് താരങ്ങളെ പരിശീലിപ്പിക്കുന്നുണ്ട്.















