മുംബൈ: കായികരംഗത്തെ ആവേശമായ എന്‍ബിഎ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങള്‍ക്ക് ഉശിരന്‍ തുടക്കം.ആദ്യ പോരാട്ടത്തില്‍ ഇന്ത്യാനാ പേസേഴ്‌സ് സാക്രാമെന്റോ കിംഗ്‌സിനെ തോല്പിച്ചു. 132-131 എന്ന പോയിന്റ് നിലയിലാണ് കളി അവസാനിച്ചത്.അമേരിക്കയിലെ പ്രസിദ്ധമായ എന്‍ബിഎ സീസണിന് മുന്‍പായുള്ള പരിശീലനമത്സരമാണ് ഇന്ത്യയില്‍ ക്ഷണം സ്വീകരിച്ച് നടത്തിയത്.
കളിയുടെ ആദ്യപാദത്തില്‍ കിംഗ്‌സ് 39-29ന് മുന്നിലായിരുന്നു.രണ്ടാം പാദത്തിലും ലീഡ് നിലനിര്‍ത്തിയാണ് കിംഗ്‌സ് മുന്നേറിയത്.ആദ്യപകുതി അവസാനിക്കുമ്പോള്‍ 59 നെതിരെ 72 പോയിന്റുമായി കിംഗ്‌സ് മേധാവിത്വം നിലനിര്‍ത്തി.തുടര്‍ന്ന് രണ്ടാം പകുതിയുടെ ആരംഭത്തില്‍ പേസേഴ്‌സ് മൊത്തംമാറുന്ന കാഴ്ചയായിരുന്നു ആരാധകര്‍ കണ്ടത്. ആവേശം വാനോളമാക്കി മിന്നല്‍പ്പിണരായി താരങ്ങള്‍ കോര്‍ട്ട് കയ്യടക്കി.ആ പാദം തീര്‍ന്നപ്പോള്‍ സ്‌ക്കോര്‍ നേരെ തിരിഞ്ഞ് ലീഡ് 97-92 എന്ന നിലയിലേയ്‌ക്ക് ചുരുങ്ങി.നാലാം പാദത്തില്‍ 118-118 എന്ന നിലയിലേയ്‌ക്ക് പോയിന്റ് എത്തി.പോയിന്റ് നിശ്ചിത സമയത്തും തുല്യമായിനിന്നതോടെ പേസേഴ്‌സ് 132-131ന് കളിപിടിച്ചു.
Pacers fans, meet @TonyWarrenJr 😤 pic.twitter.com/mx1cfibRQO
— Indiana Pacers (@Pacers) October 4, 2019
മുംബൈയിലേയ്‌ക്ക് പ്രത്യേകം എത്തിച്ച കോര്‍ട്ടിലാണ് ലോക ബാസ്‌ക്കറ്റ്‌ബോള്‍ രംഗത്തെ അതികായന്മാര്‍ തരംഗമായത്. ഇന്നും ഒരു മത്സരം ഇരുടീമുകളും എന്‍ബിഎയുടെ പ്രചരണാര്‍ത്ഥം നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെക്‌സാസ് സമ്മേളനത്തില്‍ എന്‍ബിഎയുടെ മുബൈ മല്‍സരങ്ങള്‍ അരങ്ങേറുന്നതിന്റെ സൂചന പ്രസംഗത്തിനിടെ നല്‍കിയിരുന്നു. അനായാസം ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍ അടക്കിവാഴുന്ന അസാമാന്യ വലുപ്പവും കായികക്ഷമതയുമുള്ള എന്‍ബിഎ താരങ്ങളെ കാണാന്‍ ശ്രമിച്ച നിരവധിപേര്‍ക്ക് ഓണ്‍ലൈന്‍ വഴിപോലും ടിക്കറ്റ് ലഭിച്ചിട്ടില്ല.















